ഒരു വിവാഹാഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തിലെ നൃത്തരംഗത്തില്‍ മമ്മൂട്ടിയും ചുവട് വച്ചിട്ടുണ്ട്.  

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'മധുരരാജ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. 'കണ്ടില്ലേ കണ്ടില്ലേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍. അന്‍വര്‍ സാദത്തും ദിവ്യ എസ് മേനോനും ചേര്‍ന്ന് പാടിയിരിക്കുന്നു. ഒരു വിവാഹാഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തിലെ നൃത്തരംഗത്തില്‍ മമ്മൂട്ടിയും ചുവട് വച്ചിട്ടുണ്ട്.