. ജി.വി പ്രകാശ് സംഗീതം നൽകിയ ചിത്രത്തിലെ, ധനുഷ് തന്നെ എഴുതി ആലപിച്ച 'കണ്ണമ്മ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി. Kannamma En Kannamma Lyrical video Kara movie starring dhanush and mamitha baiju
ധനുഷ് നായകനായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് 'കര'. 'പോർ തൊഴിൽ' എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചിത്രമാണിത്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കണ്ണമ്മ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജി.വി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ധനുഷ് തന്നെയാണ്.
പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കരയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയിലാണ് ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടുമുണ്ടാകുമെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇഡ്‍ലി കടൈ ആണ് ധനുഷിന്റേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്‍ലി കടൈ. നിത്യ മേനന്‍ ആയിരുന്നു ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരുന്നു ഇഡ്‍ലി കടൈ. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.


