Asianet News MalayalamAsianet News Malayalam

'വാന മഴയേ'; കണ്ടത് ഒരു മില്യണിലധികം, യുട്യൂബില്‍ ട്രെന്‍ഡ് ആയി ഒരു മലയാള ഗാനം

മലയാളികളല്ലാത്തവരും ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വീഡിയോയുടെ കമന്‍റ് ബോക്സില്‍ ധാരാളം എത്തുന്നുണ്ട്

Karthi Kalyani Promo Song Lyrical Govind Padmasoorya Anju Kurian nsn
Author
First Published Jul 16, 2023, 12:53 PM IST

ഗോവിന്ദ് പത്മസൂര്യയും അഞ്ജു കുര്യനും പ്രധാന വേഷങ്ങളില്‍ എത്തുന്ന മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ആണ് കാര്‍ത്തി കല്യാണി. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ്, സന മൊയ്തൂട്ടി, ജോയല്‍ ജോണ്‍സ് എന്നിവരും. വന്‍ പ്രതികരണമാണ് ഗാനത്തിന് യുട്യൂബില്‍ ലഭിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

മലയാളികളല്ലാത്തവരും ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വീഡിയോയുടെ കമന്‍റ് ബോക്സില്‍ ധാരാളം എത്തുന്നുണ്ട്. ജോയല്‍ ജോണ്‍സ്, ഇലക്ട്രോണിക് കിളി, മനു ഗോപിനാഥ്, വിജയാനന്ദ് എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. മിക്സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് ഹരിശങ്കര്‍ വി (മൈ സ്റ്റുഡിയോ കൊച്ചി), മിക്സ് അസിസ്റ്റ് ഗൌതം വിന്‍സെന്‍റ്, ശ്രീരാഗ് സുരേഷ്, ബാക്കിഗ് വോക്കല്‍സ് ജോയല്‍ ജോണ്‍സ്, മനു ഗോപിനാഥ്, വിജയാനന്ദ്, ദീപക് നാരായണന്‍, അഞ്ജു ശേഖര്‍, ഭദ്ര രാജിന്‍, സോണി മോഹന്‍, അനില രാജീവ്, സമന്വിത പ്രശാന്ത്, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ സ്പേസ്ഹബ് പ്രൊഡക്ഷന്‍സ് കൊച്ചി, എസ് കെ ആര്‍ സ്റ്റുഡിയോസ് കൊച്ചി, റെക്കോര്‍ഡിംഗ് എന്‍ജിനീയേഴ്സ് ഗൌതം വിന്‍സെന്‍റ്, ശ്രീരാഗ് സുരേഷ്.

ജോണി ആന്‍റണി, അനിഖ സുരേന്ദ്രന്‍, മിര്‍ണ, അക്ഷയ് രാധാകൃഷ്ണന്‍, ശ്രുതി രജനികാന്ത്, ശോഭ വിശ്വനാഥന്‍, പ്രദീപ് കോട്ടയം, ഷിയാസ് കരിം, ശ്യാം മോഹന്‍, ശ്രീജ മേനോന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍‌ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 15 വര്‍ഷത്തിന് ശേഷം ആ സൂര്യ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ഇന്ത്യയിലും യുഎസിലും റിലീസ്: ട്രെയ്‍ലര്‍

'കാര്‍ത്തി കല്യാണി' സോംഗ്

Follow Us:
Download App:
  • android
  • ios