Asianet News MalayalamAsianet News Malayalam

'പോകയോ പറയാതെ'; 'കട്ടപ്പാടത്തെ മാന്ത്രികന്‍' എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി

സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി ജെ മോസ്സസ് ആണ് ചിത്രത്തിന്റെ നിർമ്മാണം

Kattappadathe Manthrikan movie song
Author
First Published Aug 23, 2024, 11:25 PM IST | Last Updated Aug 23, 2024, 11:25 PM IST

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. പോകയോ പറയാതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വി പി ശ്രീകാന്ത് നായര്‍ ആണ്. സംഗീതം മിഥുലേഷ് ചോലക്കല്‍. മിഥുലേഷും അഞ്ജന എസ് കുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

വിനോദ് കോവൂര്‍, ശിവജി ഗുരുവായൂര്‍, സുമിത് എം ബി, വിജയന്‍ കാരന്തൂര്‍, ഷുക്കൂര്‍, ഫറൂഖ് മലപ്പുറം, പ്രിയ ശ്രീജിത്ത്, നീമ മാത്യു, നിവിന്‍ മിറര്‍, തേജസ്, ജിഷ്ണു ശിവ, വിഷ്ണു കെ ജെ, സലാം ലെന്‍സ്‍വ്യൂ, മന്‍ഷാദ്, ശ്രീകാന്ത്, ശ്രീരാഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് ഫൈസൽ ഹുസൈന്‍. 

സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി ജെ മോസ്സസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം പ്രബീഷ് ലിൻസി നിർവഹിക്കുന്നു. സിബു സുകുമാരൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും. ഗാന രചന വി പി ശ്രീകാന്ത് നായർ, നെവിൽ ജോർജ്, പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്, സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ്.

ALSO READ : ബിജു മേനോന്‍, മേതില്‍ ദേവിക പ്രധാന കഥാപാത്രങ്ങള്‍; 'കഥ ഇന്നുവരെ' റിലീസ് തീയതി

Latest Videos
Follow Us:
Download App:
  • android
  • ios