കേരളപ്പിറവി ദിനത്തിൽ ശ്രദ്ധേയമായി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത 'മലനാടിൻ പാട്ട്'. മധുബാലകൃഷ്ണനും ശീതളും ചേർന്നാണ് 'മഴയത്ത് ഞാൻ ചൂടും.. കുടയാണെൻ മലയാളം..' എന്ന മനോഹര​ഗാനം ആലപിച്ചിരിക്കുന്നത്. സീരിയൽ താരം ജയകൃഷ്ണനും അശ്വതി അഭിലാഷുമാണ് ​ഗാനരം​ഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അരുൺ ഗാന്ധിഗ്രാം(ഇരിഞ്ഞാലക്കുട) വരികളെഴുതിയ ​ഗാനത്തിന് പ്രതിക് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​പുറത്തിറങ്ങി നിമിഷനേരം കൊണ്ട് മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.