കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു കൊണ്ടല്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആരെടീ നീ ഇത്തിരിപ്പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും സാം സി എസ് ആണ്. 

കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ടിരിക്കുന്നു.

ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, എക്സികുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആക്ഷൻ വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, കലാസംവിധാനം അരുൺ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'തണുപ്പ്' ട്രെയ്‍ലര്‍ എത്തി

Aaradi Nee - Video Song | Kondal | Antony Varghese Pepe, Raj B Shetty | Sam CS | Ajit Mampally