ൺപതിലേക്ക് കടക്കുന്ന ഗാന​ഗന്ധർവ്വൻ കെജെ യേശുദാസിന് പിറന്നാൾ ആശംസയുമായി കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്ര യേശുദാസിന് ആശംസകൾ നേർന്നത്.

Read Also: ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍

യേശുദാസിന്റെ ചിത്രത്തോടൊപ്പം 'ഈ തിരുമധുരത്തിനു തിരികേത്തരാൻ ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥനകൾ മാത്രം, പ്രപഞ്ചാവസാനം വരെ അങ്ങയുടെ നിലയ്ക്കാത്ത മാസ്മരനാദ വർഷത്താൽ ഞങ്ങളെ ധന്യരാക്കിയാലും നാദവ്യാസ..' തുടങ്ങി കുറിപ്പുകളടങ്ങുന്ന ഒരു പോസ്റ്ററും ചിത്ര ഫേസ്ബുക്കിൽ പങ്കുവച്ചു.