കലാഭവൻ ഷാജോൺ, അന്ന രേഷ്മ രാജൻ, സ്നേഹ ബാബു, സലിം കുമാർ തുടങ്ങിയവരും

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി മഹേഷ് പി ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ചെമ്പരുന്തേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സിജില്‍ കൊടുങ്ങല്ലൂര്‍ ആണ്. സംഗീതം ശ്രീജു ശ്രീധര്‍. എം ജി ശ്രീകുമാറും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇൻഡി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് 31 ന് തിയറ്ററുകളിലെത്തും. 

പൊലീസിന് തലവേദനയാകുന്ന ഒരു പ്രശ്നം, ഒരു പ്രവാസി കുടുംബത്തിലെ ചില പ്രശ്നങ്ങൾ, ആ നാട്ടിലെത്തുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിൻ്റെ പ്രശ്നങ്ങൾ ഇതെല്ലാം ഒരു കേന്ദ്രത്തിലെത്തുന്നിടത്താണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്. അപ്രതീക്ഷിതമായ വഴിത്തിരിവുകളും സസ്പെൻസുമൊക്കെ നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. ഫൺ ഫാമിലി എൻ്റർടെയ്നര്‍ ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസന് പുറമെ കലാഭവൻ ഷാജോൺ, അന്ന രേഷ്മ രാജൻ, സ്നേഹ ബാബു, സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹ ശ്രീകുമാർ, മങ്ക മഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ സംഭാഷണം ശ്രീകുമാർ അറയ്ക്കൽ, ഗാനങ്ങൾ സജിൽ ശ്രീകുമാർ, നാടൻപാട്ട് മണികണ്ഠൻ, സംഗീതം ശ്രീജു ശ്രീധർ, ഛായാഗ്രഹണം ലോവൽ എസ്, എഡിറ്റിംഗ് രാജാ മുഹമ്മദ്, കലാസംവിധാനം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.

ALSO READ : അരിസ്റ്റോ സുരേഷ് നായകന്‍; 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ'യുടെ ഫസ്റ്റ് ലുക്ക് എത്തി

Chembarunthe Video Song | Kudumbasthreeyum Kunjadum | MG Sreekumar, Rimi Tomy | Dhyan Sreenivasan