Asianet News MalayalamAsianet News Malayalam

ഒരു മുഖം മനം തിരഞ്ഞിതാ..; ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന 'ഒറ്റി'ലെ പുതിയ ​ഗാനമെത്തി

സെപ്റ്റംബർ 2ന് ഒറ്റ് തിയറ്ററുകളില്‍ എത്തും. 

Kunchacko Boban Arvind Swami movie ottu Lyric Video Song
Author
First Published Aug 28, 2022, 4:10 PM IST

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം എന്നതായിരുന്നു അതിന് കാരണം. സെപ്റ്റംബർ 2ന് ചിത്രം തമിഴ് മലയാളം ഭാഷകളിൽ തിയറ്ററുകളിൽ എത്തും. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോ​ഹര​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനായക് ശശികുമാർ എഴുതിയ പ്രണയഗാനത്തിന് സംഗീതം നല്‍കിയത് അരുൾ രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. 

ഒറ്റിന്റെ സംവിധായകൻ ടിപി ഫെല്ലിനിയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹനിർമാണം സിനിഹോളിക്സ്  പി.ആർ.ഒ ആതിര ദിൽജിത്ത്.

'ആ മനുഷ്യനെ മരണത്തിന് ഒറ്റ് കൊടുക്കലാണ് എന്റെ ജോലി': അരവിന്ദ് സ്വാമി- ചാക്കോച്ചൻ ചിത്രത്തിന്റെ ട്രെയിലർ

Follow Us:
Download App:
  • android
  • ios