ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം

പൃഥ്വിരാജിനെ (PrithvirajSukumaran) നായകനാക്കി രവി കെ ചന്ദ്രന്‍ (Ravi K Chandran) സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിലെ (Bhramam) പുതിയ ഗാനം എത്തി. ചിത്രത്തില്‍ പൃഥ്വിരാജ് തന്നെ പിന്നണി പാടിയിരിക്കുന്ന 'ലോകം Who wants it?' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. സംഗീത സംവിധാനം ജേക്സ് ബിജോയ് (Jakes Bejoy). 'റേ മാത്യൂസ്' എന്ന നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു പിയാനിസ്റ്റിന്‍റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജിന്.

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം. വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഹൈബ്രിഡ് റിലീസ് ആണ് ചിത്രം. ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രം മറ്റു രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ആണ്. ഒക്ടോബര്‍ 7നാണ് റിലീസ്.