അരുൺ മതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് കനകരാജ് നായകനായ 'ഡിസി' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനം ആലപിച്ചത് അദ്ദേഹവും വേടനും ചേർന്നാണ്.

ലോകേഷ് കനകരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഡിസിയുടെ ​ലിറിക് വീഡിയോ റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹൈസൻബർഗും വേടനും ചേർന്നാണ്. അനിരുദ്ധ് രവിചന്ദറും വേടനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററുകളിൽ വൻ സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.

വാമിഖ ഗബ്ബി ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ എത്തിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടെന്നാണ് പ്രതികരണങ്ങൾ.

അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ. പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming