പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം 'ലൂസിഫര്‍' തീയേറ്ററില്‍ നേടുന്ന ജനപ്രീതിക്ക് പിന്നില്‍ പല ഘടകങ്ങളുണ്ട്. അതിലൊന്നായിരുന്നു ദീപക് ദേവിന്റെ പശ്ചാത്തലസംഗീതം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'സ്റ്റീഫന്‍ നെടുമ്പള്ളി' ഉള്‍പ്പെടുന്ന ആദ്യത്തെ സ്റ്റണ്ട് രംഗത്തിന് ദീപക് നല്‍കിയ പശ്ചാത്തലസംഗീതം ശ്രദ്ധേയമായിരുന്നു. തമിഴ് വരികളുള്ള ഒരു ഗാനം തന്നെയായിരുന്നു അത്. ആരാധകര്‍ക്ക് ആവേശമുണ്ടാക്കുംവിധമുള്ള ഗാനം ആദ്യദിനങ്ങളിലെ ആരവങ്ങളില്‍ പക്ഷേ കേള്‍ക്കാനായില്ലെന്ന് പരാതിപ്പെട്ടവരും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ലോഗന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവ്. പാടിയിരിക്കുന്നത് കാര്‍ത്തിക്. ഭരദ്വാജ് ആണ് റാപ്പര്‍.