'വരിക വരിക സഹജരേ'; 'ലൂസിഫറി'ല്‍ മുരളി ഗോപിയുടെ ശബ്ദത്തില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 22, Mar 2019, 11:02 PM IST
lucifer lyric video karika varika
Highlights

ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 43 ലക്ഷത്തിലധികം കാഴ്ചകള്‍ ഇതിനകം ട്രെയ്‌ലറിന് ലഭിച്ചിട്ടുണ്ട്.
 

'വരിക വരിക സഹജരേ' എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശഭക്തിഗാനം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'ലും. സ്വാതന്ത്ര്യസമരകാലത്ത് അംശി നാരായണ പിള്ള എഴുതിയ വരികള്‍ക്ക് പിന്നീട് ജി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ആ ഈണം ഉപയോഗപ്പെടുത്തി ദീപക് ദേവ് റീഡിസൈനിംഗും പ്രോഗ്രാമിംഗും ചെയ്ത ഗാനമാണ് 'ലൂസിഫറി'ല്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപിയാണ് ചിത്രത്തിനുവേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍െ ലിറിക് വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

അതേസമയം 28ന് തീയേറ്ററുകളിലെത്തുന്ന ലൂസിഫറിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയ, ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 43 ലക്ഷത്തിലധികം കാഴ്ചകള്‍ ഇതിനകം ട്രെയ്‌ലറിന് ലഭിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

loader