പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'ല്‍ അവസാനഭാഗത്തെ നിര്‍ണായകരംഗങ്ങളുടെ പശ്ചാത്തലമായി വരുന്ന ഗാനത്തിന്റെ വീഡിയോ പുറത്തെത്തി. 'റഫ്താര' എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തനിഷ്‌ക് നബര്‍ ആണ്. സംഗീതം ദീപക് ദേവ്. ജ്യോത്സ്‌നയാണ് പാടിയിരിക്കുന്നത്. വാലുച ഡിസൂസയാണ് നൃത്തരംഗത്തില്‍ എത്തിയിരിക്കുന്നത്.