സംഗീതം പകര്‍ന്നിരിക്കുന്നത് വിനു തോമസ്

വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തില്‍ പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠനോടുള്ള പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമായിരുന്നു മായ പത്മനാഭന്‍. പുതുമുഖം അന്നു ആന്‍റണി (Annu Antony) ആയിരുന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഈ കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ അന്നു ആന്‍റണി നായികയാവുന്ന ഒരു പുതിയ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാഗതനായ ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മെയ്ഡ് ഇന്‍ കാരവാന്‍ എന്ന ചിത്രത്തിലാണ് അന്നു നായികയാവുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

നീല നീല്‍മിഴിഎന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ ബി കെ ഹരിനാരായണന്‍റേതാണ്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. സിനിമ കഫെ പ്രൊഡക്ഷൻസിന്റെയും ബാദുഷ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ബോക്സ് ഓഫീസില്‍ തരംഗമായി 'രാധേ ശ്യാം', പ്രഭാസ് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷൻ

ദുബൈയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ചിത്രമാണിത്. പുതുമുഖം പ്രിജിലാണ് നായകനാവുന്നത്. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം ഷിജു എം ഭാസ്കർ, എഡിറ്റിംഗ് വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജെ പി, കലാസംവിധാനം രാഹുൽ രഘുനാഥ്, മേക്കപ്പ് നയന രാജ്, വസ്ത്രാലങ്കാരം സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനിംഗ് രജീഷ് കെ ആർ (സപ്ത), ക്രിയേറ്റീവ് ഹെഡ് പങ്കജ് മോഹൻ, പ്രൊഡക്ഷൻ മാനേജർ അസ്ലം പുല്ലേപ്പടി, സ്റ്റിൽസ് ശ്യാം മാത്യു, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

YouTube video player