രാജിവ് നടുവനാട് സംവിധാനം ചെയ്ത 'മാജിക് മാജിക് മൊമെന്റ്' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച മാജിക് മാജിക് മൊമെന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി രാജിവ് നടുവനാട് സംവിധാനം ചെയ്ത മാജിക് മാജിക് മൊമെന്റ് എന്ന സിനിമയുടെ ആദ്യ ഗാനം മില്ലെനിയം ഓഡിയോസിലൂടെയാണ് പുറത്തിറങ്ങിയത്. കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നാടക സംഗീത കലാകാരൻ വിൻസൺ സാമുവൽ പ്രകാശനം ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സംവിധായകന്റെ കഥയ്ക്ക് ബാബു മാനുവൽ സംഭാഷണം രചിച്ചിരിക്കുന്ന മാജിക് മാജിക് മൊമെന്റിൽ നാല് യുവാക്കളുടെ കഥ പറയുന്നു. 1948 കാലം പറഞ്ഞത്, മാക്കൊട്ടൻ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്ത ചിത്രമാണിത്. നേർച്ചപ്പെട്ടി, മുള്ളൻകൊല്ലി എന്നീ സിനിമകളിലൂടെ നായകനായ അതുൽ സുരേഷ്, പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ നായകന്മാരായും അനുശ്രീ, പ്രാർത്ഥന എന്നിവർ നായികമാരുമാകുന്നു. മാക്കൊട്ടൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രാർത്ഥന ശക്തമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

പ്രശസ്ത നടൻ ബാല അതിഥി താരമായെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ എൽ ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി, സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ് മൈക്വീൻ, സാനിയ ഉല്ലാസ്, ലസിത, ഷിജിന, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ രാഹുൽ സി വിമല, എഡിറ്റിംഗ് ഹിഷാം യൂസഫ് പി വി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ, ഗാനരചന സുനിൽ കല്ലൂർ, ബാഹുലേയൻ കേളകം, ഹരിപ്രിയ എസ് എച്ച്, സമീർ അലി, സംഗീതം പി ജെ, നൗഷാദ്കണ്ണൂർ.

രഞ്ജിത്ത് ശ്രീധർ, നജിം അർഷാദ്, മൃദുല വാര്യർ, മുക്താർ മുഹിബ് നൂർ, നയൻതാര, സാന്ദ്ര തോമസ്, സസ്ലിം നാസർ, സരുൺ ടി എസ്, അർഷാദ് പത്തിരിയാൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിചിച്ചിരിക്കുന്നു. മേക്കപ്പ് ജയൻ എരുവേശി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, ആർട്ട് ഷബിൻ യു പി, സ്റ്റണ്ട് ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി സുദേവ്‌ സുരേഷ്, കളറിസ്റ്റ് ജോജി ഡി പാറക്കൽ, സൗണ്ട് ഡിസൈൻ ഡോ. ആശിഷ് ഇല്ലിക്കൽ, സ്റ്റിൽസ് അജേഷ് ആവണി, പബ്ലിസിറ്റി ഡിസൈൻ സുജിപാൽ ക്രിയേഷൻ, സ്റ്റുഡിയോ സൗത്ത്സ്റ്റുഡിയോ കൊച്ചി, പിആർഒ എം കെ ഷെജിൻ. ചിത്രം ഉടൻ തിയറ്ററിൽ പ്രദർശനത്തിന് എത്തും.

Asianet News Live | CM VD Satheesan | UDF Cabinet Swearing in | Kerala Breaking News |Malayalam News