ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 10ന്

വിക്രവും (Vikram) മകന്‍ ധ്രുവ് വിക്രവും (Dhruv Vikram) ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'മഹാനി'ലെ (Mahaan) രണ്ടാമത്തെ സിംഗിള്‍ പുറത്തെത്തി. 'എവന്‍ഡാ എനക്ക് കസ്റ്റഡി' എന്ന ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ തരംഗമാവാന്‍ സാധ്യതയുള്ള ട്രാക്ക് സന്തോഷ് നാരായണന്‍റേതാണ്. വിവേകിന്‍റേതാണ് വരികള്‍. സന്തോഷ് നാരായണന്‍ തന്നെയാണ് പാടിയിരിക്കുന്നത്. ഇതേ ഗാനത്തിന്‍റെ മലയാളം, കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തെത്തിയിട്ടുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വിക്രത്തിന്‍റെ കരിയറിലെ 60-ാം ചിത്രവുമാണ്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ബോബി സിംഹയും സിമ്രാനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 10ന് എത്തും. തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക് പതിപ്പുകളും ആമസോണിലൂടെ കാണാനാവും. 'മഹാ പുരുഷ' എന്നാണ് കന്നഡ പതിപ്പിന്‍റെ പേര്. 

ശ്രേയാസ് കൃഷ്‍ണയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ടി സന്താനം, കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് ദിനേഷ് സുബ്ബരായന്‍, കൊറിയോഗ്രഫി എം ഷെരീഫ്, സൗണ്ട് ഡിസൈന്‍ കുണാല്‍ രാജന്‍.

YouTube video player