മലബാറി പെണ്ണേ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്

ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം എത്തി. മലബാറി പെണ്ണേ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. കോളേജില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷെബിന്‍ ബെന്‍സണ്‍ സായ ഡേവിഡ് എന്നിവര്‍ക്കൊപ്പം വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, മാമുക്കോയ, വിനോദ് കോവൂര്‍, സുരഭീ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. എം.എം. ഹനീഫ, നിധിൻ ഉദയൻ, ഖലീൽ എന്നിവർ ഗോൾഡൺ ഗ്ലോബിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർഹഖ് നിർവഹിക്കുന്നു. 

ഗാനം കാണാം