Asianet News MalayalamAsianet News Malayalam

സംഗീതം ജേക്സ് ബിജോയ്; 'വേള്‍ഡ് ഓഫ് ഗോപി' ഗാനമെത്തി

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മാണം

Malayalee From India the world of gopi song nivin pauly jakes bejoy
Author
First Published Apr 28, 2024, 8:46 PM IST | Last Updated Apr 28, 2024, 8:46 PM IST

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലെ ​രസകരമായ ​ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. വേള്‍ഡ് ഓഫ് ഗോപി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജേക്സ് ബിജോയ്. ആലാപനം അഭിജിത്ത് അനില്‍കുമാര്‍.

ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ് 1 നാണ് തിയറ്ററുകളില്‍ എത്തുക. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോ വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. വിജയചിത്രമായിരുന്ന 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്‍റേത് ആയിരുന്നു. നിവിനൊപ്പം പോളിക്കൊപ്പം അനശ്വര രാജന്‍, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സുദീപ് ഇളമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്.

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, മ്യൂസിക് ജേക്സ് ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ- ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബൈ), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

ALSO READ : ആത്തിഫ് അസ്‌ലം ഷെയ്ന്‍ നിഗം ചിത്രം 'ഹാലി'ലൂടെ മലയാളത്തിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios