Asianet News MalayalamAsianet News Malayalam

അനിരുദ്ധിന്‍റെ ബീറ്റ്, 'വാത്തി'യുടെ ഇന്‍ട്രോ; 'മാസ്റ്റര്‍' വീഡിയോ സോംഗ്

ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു

master vaathi coming video
Author
Chennai, First Published Jan 27, 2021, 5:17 PM IST

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്ററി'ലെ വീഡിയോഗാനം പുറത്തെത്തി. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തേ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നതാണ്. അതില്‍ ഏറ്റവുമധികം ആസ്വാദകശ്രദ്ധ നേടിയ 'വാത്തി കമിംഗ്' എന്ന ട്രാക്കിന്‍റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രത്തിന്‍റെ ഇന്‍ട്രോം സോംഗ് ആണിത്.

ഗാന ബാലചന്ദര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. അതേസമയം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമില്‍ ഈ മാസം 29നാണ് ചിത്രം എത്തുക. തിയറ്റര്‍ റിലീസിന്‍റെ 17-ാം ദിവസത്തിലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുക. ഇന്ത്യയുള്‍പ്പെടെ 242 രാജ്യങ്ങളില്‍ ചിത്രം സ്ട്രീം ചെയ്യപ്പെടും. 

 

Follow Us:
Download App:
  • android
  • ios