Asianet News MalayalamAsianet News Malayalam

'മേലേ വാനില്‍'; ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ വിജയ് യേശുദാസ് പാടിയ ഗാനം

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ഇത്

Mele Vaanil Video Song from meppadiyan movie
Author
Thiruvananthapuram, First Published Aug 17, 2021, 7:33 PM IST

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മേപ്പടിയാനി'ലെ വീഡിയോഗാനം പുറത്തെത്തി. 'മേലേ വാനില്‍' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. രാഹുല്‍ സുബ്രഹ്മണ്യത്തിന്‍റെ സംഗീതത്തില്‍ പാടിയിരിക്കുന്നത് വിജയ് യേശുദാസ്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു. കലാസംവിധാനം സാബു മോഹന്‍. വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്. ചമയം അരുണ്‍ ആയൂര്‍. സൗണ്ട് ഡിസൈന്‍ ടോണി ബാബു. 

ഉണ്ണി മുകുന്ദനൊപ്പം സൈജു കുറുപ്പ്, അജു വര്‍ഗാസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios