സ്വാതന്ത്ര്യദിന പുലരിയില്‍ 'വന്ദേമാതരം' വീഡിയോഗാനം പുറത്തിറക്കി മോഹന്‍ലാല്‍. മോഹന്‍ലാലിനൊപ്പം എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു തുടങ്ങിയവരൊക്കെ ഒരുമിക്കുന്നുണ്ട്. സംഗീതവും പ്രൊഡക്ഷനും ഡോ. എല്‍ സുബ്രഹ്മണ്യത്തിന്‍റേതാണ്.

ALSO READ: 'ബാലൂ സീക്രം തിരുമ്പി വാ'; ശബ്ദമിടറിക്കൊണ്ട് എസ് പി ബാലസുബ്രഹ്മണ്യത്തോട് ഇളയരാജ

ഓര്‍ക്കസ്ട്ര ഒരുക്കിയിരിക്കുന്നത് ഫിലിം സ്കോറിംഗ് അക്കാദമി ഓഫ് യൂറോപ്പ്. കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. ഇഷ ഡിയോള്‍, സോനു നിഗം, ബിന്ദു സുബ്രഹ്മണ്യം, നാരായണ സുബ്രഹ്മണ്യം, മഹാതി സുബ്രഹ്മണ്യം തുടങ്ങിയവരും വീഡിയോയില്‍ അണിനിരക്കുന്നുണ്ട്. താടി വളര്‍ത്തിയ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വീഡിയോയുടെ പ്രൊമോ മോഹന്‍ലാല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.