ധനുഷ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായ 'ഇഡ്‍ലി കടൈ' എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായി എത്തിയ ചിത്രമാണ് ഇഡ്‍ലി കടൈ. ഒക്ടോബര്‍ 1 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രതീക്ഷിച്ചിരുന്ന രീതിയില്‍ ഒരു സാമ്പത്തിക വിജയം നേടാന്‍ ചിത്രത്തിന് ആയില്ല. 100 കോടി ബജറ്റില്‍ ഒരുങ്ങിയെന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പ്രമുഖ ട്രാക്കര്‍ ആയ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 71.73 കോടി ആയിരുന്നു. ഈ മാസം 29 ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്.

മൈ ഹേര്‍ട്ട്‍ലു സ്പിന്നിംഗ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഫാല്‍ക്കണ്‍ ആണ്. ജി വി പ്രകാശ് കുമാറിന്‍റേതാണ് സംഗീതം. എ ആര്‍ അമീനും സുബ്ലാഷിണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്. ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്‍റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്തിരുന്നു. ഈ വര്‍ഷം ആയിരുന്നു റിലീസ്.

My Heartu Spinning - Video Song | Idli Kadai | Dhanush | Arun Vijay | Sathyaraj | GV Prakash Kumar