ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നാല്‍പ്പത്തിയൊന്ന്.  ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിജു മേനോനാണ് ചിത്രത്തിലെ നായകൻ.

നിമിഷ സജയൻ നായികയായി എത്തുന്നു.  വിജേഷ് ഗോപാലാണ് പുതുതായി പുറത്തുവിട്ട ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലാൽ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ്  നാല്‍പ്പത്തിയൊന്ന്. സുരേഷ് കൃഷ്‍ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നുണ്ട്. എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ജി പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.