അഭിലാഷ് വാര്യര്‍ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമായ അരൂപിയിലെ രണ്ടാമത്തെ ഗാനം റിലീസായി

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് ഗോപി സുന്ദർ, ശ്രുതി ശിവദാസ് എന്നിവർ ആലപിച്ച നെഞ്ചകമേ നീ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ് വി ടി വിനീത്. കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, വിതരണം പുണർതം പ്രൊഡക്ഷൻസ്, റിലീസ് ത്രൂ ഐ എം പി റിലീസ്, പി ആർ ഒ- എ എസ് ദിനേശ്.