സം​ഗീതം ഷാന്‍ റഹ്‍മാന്‍

മലയാളത്തിന്റെ ഹിറ്റ് കോമ്പോ മാത്യു തോമസിനും നസ്‍ലെനുമൊപ്പം ടൈറ്റില്‍ കഥാപാത്രമായി ഒരു നായ എത്തുന്ന ചിത്രമാണ് നെയ്‍മര്‍. ചിത്രത്തിലെ പുതിയ വീഡിയോ സോം​ഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ഇളമൈ കാതൽ എന്ന് ആരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സം​ഗീതം ഷാന്‍ റഹ്‍മാന്‍. ആന്‍റണി ദാസന്‍ ആണ് ആലാപനം. വി സിനിമാസിന്റെ ബാനറിൽ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിൽ യുവതാരങ്ങളെ കൂടാതെ വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദർശ് സുകുമാരന്‍, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ഷാൻ റഹ്മാൻ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിം​ഗ് ഒരുക്കിയിരിക്കുന്നത്. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയാണ്. 

ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ വിഎഫ്എക്സ് - ഡിജിറ്റൽ ടർബോ മീഡിയയും സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസുമാണ്. നെയ്മറിന്റെ കോസ്റ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. എ എസ് ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ALSO READ : തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചുവിളിച്ച് ഫഹദ്; 'പാച്ചുവും അത്ഭുതവിളക്കും' 4 ദിവസത്തില്‍ നേടിയത്

Ilamai Kadhal - Video Song | Neymar | Mathew Thomas, Naslen | Shaan Rahman | Sudhi Maddison