ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ആലി' എന്ന ചിത്രത്തിലെ 'നിന്നരികില്‍ ഞാനെത്താം' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ആലി എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നിന്നരികില്‍ ഞാനെത്താം എന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ്. കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍ ആണ് സം​ഗീത സംവിധാനം. കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാനും സരിത രാജീവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇന്നാണ് ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിലും തമിഴിലും ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്.

നിർമ്മാണം മൻഹർ സിനിമാസ്, എമിനന്‍റ് മീഡിയ ദുബൈ, ഛായാഗ്രഹണം റിനാസ് നാസർ, എഡിറ്റിംഗ് അബു ജിയാദ്. ഗാനരചന ഡോ. കൃഷ്ണ പ്രിയദർശൻ, സംഗീതം കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത് കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദൻ, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലത ദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു. ബിജിഎം, ആലാപനം കിളിമാനൂർ രാമവർമ്മ തമ്പുരാൻ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസൻ, ഹിഷാം കലാഫ്, അഭി എന്നിവർ.

കല അഖിലേഷ്, ഷിജു ഭാസ്കര്‍, കോസ്റ്റ്യൂം സിസിലി ഫെർണാണ്ടസ്, മേക്കപ്പ് ജയൻ സി എം, അസോസിയേറ്റ് ഡയറക്ടർ ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ ശ്രീധർ, കാസ്റ്റിംഗ് ചീഫ് ഡോ. രജിത്കുമാർ, കൊറിയോഗ്രഫി അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് സെന്തൽ, വിനോദ്, എസ്എഫ്എക്സ് എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് അരുൺ ആന്റണി, സ്റ്റുഡിയോ നിസ്സാര, ബെൻസൺ, സൗണ്ട് ഓ ക്ലോക്ക് (ട്രിവാൻഡ്രം, പിആർഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ, സ്റ്റിൽസ് ഗോപി കൃഷ്ണൻ, ജയന്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രജീഷ് ബി കെ, പോസ്റ്റർ ജാക്ക് പ്രൊഡക്ഷൻസ്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എസ് എഫ് സി ആർട്സ് ആലി തിയറ്ററുകളിൽ എത്തിക്കുന്നു. പിആർഒ- എം കെ ഷെജിൻ.

Ninarukil njan Ethaam Video Song | Aali | Kilimanoor Ramavarma Thampuran | Krishna Priyadarshan