Asianet News MalayalamAsianet News Malayalam

'രാമന്‍ തേടും സീതപ്പെണ്ണേ'; ജാസി ഗിഫ്റ്റിന്‍റെ ശബ്ദത്തില്‍ 'ഓ മേരി ലൈല'യിലെ അടിപൊളി ഗാനം

ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി വര്‍ഗീസ് എത്തുന്ന ചിത്രം

oh meri laila video song antony varghese jassie gift Ankit Menon
Author
First Published Nov 19, 2022, 7:19 PM IST

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാമന്‍ തേടും സീതപ്പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്റില്‍ ഇടംപിടിക്കാന്‍ പോന്ന ഈണവും താളവുമുണ്ട് ഈ ഗാനത്തിന്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളും.

ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി വര്‍ഗീസ് എത്തുന്ന ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. 

ALSO READ : ഷക്കീല അതിഥിയാവുന്ന പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ഒമര്‍ ലുലു; നല്ല സമയം ട്രെയ്‍ലര്‍ ഓണ്‍ലൈനിലൂടെ

ഒരു ആക്ഷന്‍ ഹീറോയുടെ സ്ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്‍റണി വര്‍ഗീസിന്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കിയ നായക നടനുമാണ് അദ്ദേഹം. എന്നാല്‍ റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് ഓ മേരി ലൈല. ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

Follow Us:
Download App:
  • android
  • ios