ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാമന്‍ തേടും സീതപ്പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് കോഡിനേറ്റര്‍ ആര്‍ ബാബു ചെന്നൈ. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളുണ്ട് ഈ ഗാനത്തിന്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

ALSO READ : ഒഫിഷ്യല്‍! രജനിക്കൊപ്പം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍: ആദ്യ സ്റ്റില്‍

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. ഡിസംബര്‍ 23 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 

Raaman Thedum Video Song | Oh Meri Laila | Antony Varghese | Jassie Gift | Abhishek KS | Ankit Menon