വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ

നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഒരു കാറ്റു പാതയിൽ എന്നാരംഭിക്കുന്ന പ്രണയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രഞ്ജിത്ത് ജയരാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദർശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

അമിത് ചക്കാലയ്ക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്റ്റംബർ 15 ന് 
ചിത്രം തിയേറ്ററുകളിലേക്കെത്തും. സി ഇ റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ആന്റണി ജോ, ഗാനരചന ബി കെ ഹരിനാരായണൻ, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, എഡിറ്റിംഗ് ജോവിൻ ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'ചെയ്‍ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട്'? സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്ന് സംവിധായകന്‍

Oru Kaattu Pathayil | Praavu | Bijibal | BK Harinarayanan | Ranjith Jayaraman | Film Video Songs