Asianet News MalayalamAsianet News Malayalam

വേറിട്ട ഈണവുമായി ജസ്റ്റിന്‍ വര്‍ഗീസ്; 'ഒരു തെക്കന്‍ തല്ല് കേസ്' വീഡിയോ സോംഗ്

ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്

Oru Thekkan Thallu Case Promo Song Prema Neyyappam Justin Varghese biju menon
Author
Thiruvananthapuram, First Published Aug 21, 2022, 4:09 PM IST

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. പ്രേമ നെയ്യപ്പം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. എൺപതുകളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അഞ്ചുതെങ്ങ്‌ തീരദേശത്ത്‌ നടന്ന, പ്രഭക്കുട്ടന്‍- സുശീല നഷ്ടപ്രണയത്തിന്റെ കഥയാണ്‌ ഈ പ്രൊമോ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്‌. പഴയകാലഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികൾക്ക്‌ ആധുനിക സംഗീതോപകരണങ്ങളുടെ പിൻബലത്തോടെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിക്കുന്നതും യുവ സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസ് ആണ്. ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. 

നേരത്തെ മോഹൻലാലിനെ ടൈറ്റിൽ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത് എൻ. പത്മപ്രിയ നായികയാവുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. 

ALSO READ : 100 കോടി ക്ലബ്ബിൽ ദുൽഖറും; 'കുറുപ്പ്' സാറ്റലൈറ്റ് അവകാശം വൻ തുകയ്ക്ക്

എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ക്രിയേറ്റീവ് ഡയറക്ടർ ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ റോഷൻ ചിറ്റൂർ- ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈന്‍ തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ പ്രേംലാൽ കെ കെ, ഫിനാൻസ് കൺട്രോളർ ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ ഓൾഡ് മങ്ക്സ്, ടീസർ കട്ട്സ് ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, സബ് ടൈറ്റിൽ വിവേക് രഞ്ജിത്, സംഘട്ടനം സുപ്രീം സുന്ദർ, മാഫിയ ശശി, മാർക്കറ്റിംഗ് കൺസൽട്ടന്റ് കാറ്റലിസ്റ്റ്‌.

Follow Us:
Download App:
  • android
  • ios