സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ്

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്‍മിനി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പദ്‍മിനിയേ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്‍റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന ടീസറിനും ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു. 

പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ് നക്കോത്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ - പപ്പറ്റ് മീഡിയ, പി ആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ ഒ - എ എസ് ദിനേശ്.

ALSO READ : രാം ചരണിന്‍റെ മകളുടെ പേര് 'ക്ലിന്‍ കാര'; അര്‍ഥം വിശദീകരിച്ച് ചിരഞ്ജീവി

Padminiye - Video Song | Padmini | Jakes Bejoy | Sachin Warrier | Kunchacko Boban, Madonna Sebastian