മുകേഷിന്റെ മുന്നൂറാമത് ചിത്രമാണ് ഫിലിപ്സ്

മുകേഷും ഇന്നസെന്‍റുമടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫിലിപ്സ് എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നിറയേ നൂറോര്‍മ്മകള്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസ് ആണ്. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. ഹിഷാം അബ്ദുള്‍ വബാഹും ഖതീദ റഹ്‍മാനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

മുകേഷിന്റെ മുന്നൂറാമത് ചിത്രമാണ് ഫിലിപ്സ്. ഇന്നസെന്‍റിന്‍റെ അവസാന ചിത്രവും. നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് നിർമാണം. ഹെലൻ എന്ന ചിത്രത്തിന് ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ് ഫിലിപ്സ്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

മൂന്ന് മക്കളുമൊത്ത് ബാംഗ്‌ളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിംഗ് നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളാടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, കോസ്റ്റ്യൂംസ് അരുൺ മനോഹർ, മേക്കപ്പ് മനു മോഹൻ, ലിറിക്‌സ് അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് ആശിഷ് ഇല്ലിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ ധനഞ്ജയ് ശങ്കർ.

ALSO READ : വെറും ആറ് ദിവസം! 'കിംഗ് ഓഫ് കൊത്ത'യെ മലര്‍ത്തിയടിച്ച് മോഹന്‍ലാല്‍, 'നേരി'ന് മറികടക്കാനുള്ളത് 4 സിനിമകളെ

Niraye - Lyrical Video | Philip's | Hesham Abdul Wahab | Mukesh Madhavan | Alfred Kurian