ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ​ഗായികമാരിൽ ഒരാളാണ് മിൻമിനി. തന്റെ സ്വരമാധുരികൊണ്ട് ഒരു പിടി നല്ല ​ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകാൻ മിൻമിനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മിന്‍മിനിയുടെ പുതിയൊരു പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.        

ദളപതി എന്ന ചിത്രത്തില്‍ മിതാലി ബാനര്‍ജി പാടിയ 'യമുനയാട്രിലേ..' എന്ന പാട്ടിലെ പല്ലവിയാണ് മിന്‍മിനി പാടുന്നത്. കീബോര്‍ഡില്‍ ഈണമിട്ടുകൊണ്ട് ഭര്‍ത്താവ് ജോയ് മാത്യുവും അവർക്കൊപ്പമുണ്ട്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് മിൻമിനിക്ക് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. 'എത്ര കേട്ടാലും മതിവരാത്ത ശബ്ദത്തിനുടമ, തിരിച്ചുവരവിനായി കാത്തിരിക്കുന്നു...' എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങൾ. 

റോജയിലെ 'ചിന്ന ചിന്ന ആശൈ' ഉള്‍പ്പെടെയുള്ള റഹ്മാന്‍ ഹിറ്റുകളായിരുന്നു മിന്‍മിനിയെ കൂടുതല്‍ പ്രശസ്തയാക്കിയത്. 1993ലാണ് മിൻമിനിക്ക് ശബ്ദം നഷ്ടമായത്. പിന്നീട് ദീർഘ നാളത്തെ വിദഗ്ധ ചികിത്സയിലൂടെയും ഭര്‍ത്താവിന്റെ പിന്തുണയിലൂടെയും മിന്‍മിനി വീണ്ടും പാടി തുടങ്ങുകയായിരുന്നു.