ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം

സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച്, സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജോസ് മോട്ടോ വരികളെഴുതി റോണി റാഫേല്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. നെഞ്ചോരം ചാഞ്ചാടും എന്നാണ് ഗാനത്തിന്‍റെ തുടക്കം.

പേര് പോലെതന്നെ പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. ടിനി ടോം ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡിവൈഎസ്പി ലാൽ മോഹനെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, നന്ദു, ധർമജന്‍ ബോല്‍ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന മനോജ് ഐ ജി, സംഗീതം റോണി റാഫേൽ, ഡിനു മോഹൻ, ഛായാഗ്രഹണം ഇന്ദ്രജിത്ത്, എഡിറ്റിംഗ് രാകേഷ് അശോക്, കലാസംവിധാനം രാജ്യ ചെമ്മണ്ണിൽ, മേക്കപ്പ് ഷാമി, കോസ്റ്റ്യൂം ഡിസൈൻ റാണ പ്രതാപ്, നിശ്ചല ഛായാഗ്രഹണം ശാലു പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : 'മന്ദാകിനി' ഫൈനല്‍ മിക്സിം​ഗ് പൂര്‍ത്തിയായി; 24 ന് തിയറ്ററുകളില്‍

Nenchoram Lyrical Video | Vijay Yesudas | Ronnie Raphael | Saju Sadanandan | New Film Songs 2024