റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് പൊന്നിയിൻ സെൽവൻ കാഴ്ചവയ്ക്കുന്നത്.

ണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ'ചിത്രത്തിലെ പുതിയ വീഡിയോ ​ഗാനം പുറത്ത്. തിയറ്ററുകളിൽ കയ്യടി നേടിയ 'രാച്ചസ മാമനൈ' എന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്. കബിലൻ ആണ് രചന. 

തൃഷ അവതരിപ്പിച്ച കുന്ദവൈ എന്ന കഥാപാത്രവും കാർത്തിയുടെ 'വന്തിയത്തേവനും' ആണ് ​ഗാനരം​ഗത്ത് ഉള്ളത്. ഈ ​ഗാനത്തിന്റെ ലിറിക് വീഡിയോ ഇറങ്ങിയപ്പോൾ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 'സുന്ദര ചോളന്റെ' പുത്രി ആയാണ് തൃഷ ചിത്രത്തിൽ വേഷമിട്ടത്. 

അതേസമയം, റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് പൊന്നിയിൻ സെൽവൻ കാഴ്ചവയ്ക്കുന്നത്. രണ്ട് ദിവസം മുൻപ് വരെയുള്ള കണക്ക് പ്രകാരം ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷനിൽ 450 കോടിയിലേറെയാണ്. കഴിഞ്ഞ ആഴ്ച ചിത്രം 400 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഈ വാരം പൂർത്തിയാക്കുമ്പോഴേക്കും ചിത്രം 500 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തെയും മണിരത്നം ചിത്രം പിന്നിലാക്കി. ഇതോടെ തമിഴ് നാട്ടിൽ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന ഖ്യാതിയും പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിട്ടുണ്ട്.

Ratchasa Maamaney - Full Video | Ponniyin Selvan -1 | Tamil | AR Rahman | Karthi, Trisha| Shreya G

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസവാദകർ. ഈ ഭാ​ഗത്തിലാകും ചിത്രത്തിന്‍റെ യഥാർത്ഥ കഥ പറയുക എന്നാണ് വിവരം. 

'പ്രതികാരം അൺലിമിറ്റഡ്': വിജയ യാത്ര തുടർന്ന് 'റോഷാക്ക്', മമ്മൂട്ടി ചിത്രം മൂന്നാം വാരത്തിൽ