Asianet News MalayalamAsianet News Malayalam

ആദിത്യ കരികാലനും നന്ദിനിയും; ഒരു മിനിറ്റ് വീഡിയോ പുറത്തുവിട്ട് 'പൊന്നിയന്‍ സെല്‍വന്‍ 2' ടീം

ഏപ്രില്‍ 28 നാണ് ചിത്രത്തിന്‍റെ റിലീസ്

ponniyin selvan song video chiyaan vikram aishwarya rai bachchan nsn
Author
First Published Apr 24, 2023, 6:54 PM IST

ബിഗ് സ്ക്രീനില്‍ മുന്‍പും ഒട്ടേറെ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മണി രത്നത്തിന്‍റെ ഡ്രീം പ്രോജക്റ്റ്. ഇന്ത്യന്‍ സിനിമാമേഖലയിലെ പ്രമുഖ താരങ്ങളുടെ നീണ്ട നിര.. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷം എത്തുന്നതിന് മുന്‍പ് ചിത്രം നേടിയ പ്രീ റിലീസ് ഹൈപ്പിന് കാരണം ഇവയായിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ചിത്രം എത്തിയതോടെ രണ്ടാം ഭാഗം വലിയ കാത്തിരിപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികള്‍ ആവേശത്തോടെ സ്വീകരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിന്നഞ്ജിറു നിലവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണന്‍ ആണ്. സംഗീതം എ ആര്‍ റഹ്‍മാന്‍. ഹരിചരണ്‍ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഗാനമാണിത്. ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. അഡ്വാന്‍സ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്‍റെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്‍റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഉണ്ട്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു.

ALSO READ : അപ്രതീക്ഷിത സാഹചര്യം; ലച്ചു ബിഗ് ബോസിന് പുറത്തേക്ക്!

Follow Us:
Download App:
  • android
  • ios