തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്ന്

ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുകയും ചെയ്ത രായന്‍ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. അടങ്ങാത അസുരന്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ധനുഷ് ആണ്. സംഗീതം എ ആര്‍ റഹ്‍മാന്‍ ആണ്. എ ആര്‍ റഹ്‍മാനും ധനുഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. എ എച്ച് കാഷിഫ് ആണ് മ്യൂസിക് സൂപ്പര്‍വൈസര്‍. 

തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് രായന്‍. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടിയിലേറെ നേടിയിരുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം ജൂലൈ 26 നാണ് തിയറ്ററുകളില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓഗസ്റ്റ് 23 ന് ചിത്രം ഒടിടി സ്ട്രീമിംഗും ആരംഭിക്കും. 

ധനുഷിനൊപ്പം എസ് ജെ സൂര്യ, സെല്‍വരാഘവന്‍, പ്രകാശ് രാജ്, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്‍കുമാര്‍, ശരവണന്‍, ദിലീപന്‍, ഇളവരസ്, ദിവ്യ പിള്ള, സിങ്കംപുലി, ദേവദര്‍ശിനി, രവി മരിയ, നമോ നാരായണ, മുനീഷ്കാന്ത് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

ഓം പ്രകാശ് ആണ് ഛായാഗ്രഹണം. പ്രസന്ന ജി കെ ആണ് എഡിറ്റര്‍. ഫാസ്റ്റ് ഫുഡ് കട നടത്തുകയാണ് ചിത്രത്തില്‍ ധനുഷിന്‍റെ രായന്‍. അപ്രതീക്ഷിതമായി അധോലോകവുമായി ഏറ്റുമുട്ടേണ്ടിവരുന്നു ഇയാള്‍ക്ക്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തെ ഉദ്വേഗഭരിതമാക്കുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്‍റെ പ്രതിനായകനായി ചിത്രത്തില്‍ എത്തുന്നത്. 

ALSO READ : നായികയാവുന്നതും നിര്‍മ്മാണവും ഉര്‍വശി; 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ഫസ്റ്റ് ലുക്ക് എത്തി

Adangaatha Asuran - Video Song | RAAYAN | Dhanush | Sun Pictures | A.R. Rahman | Prabhu Deva