യൂട്യൂബ് ചാനലിലൂടെ എ ആര്‍ റഹ്‌മാന്‍ ആണ് വീഡിയോ പുറത്തുവിട്ടത്. റഹ്‌മാന്റെ മകൾ രുഷ്ദ റഹ്മാനും അലീഷ തോമസിനും നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ചെന്നൈ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെയും നടന്‍ റഹ്‌മാന്റെയും മക്കള്‍ പുറത്തിറക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. എ ആര്‍ റഹ്‌മാന്റെ മകള്‍ റഹീമയും നടന്‍ റഹ്‌മാന്റെ മകള്‍ അലീഷയുമാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'ജിം​ഗിൾ ബെൽ റോക്ക്' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ ഇരുവരും എത്തുന്നുണ്ട്.

റഹീമ പാടുമ്പോൾ, പാട്ടിന് ഗിറ്റാർ വായിച്ചിരിക്കുന്നത് അലീഷയാണ്. യൂട്യൂബ് ചാനലിലൂടെ എ ആര്‍ റഹ്‌മാന്‍ ആണ് വീഡിയോ പുറത്തുവിട്ടത്. റഹ്‌മാന്റെ മകൾ രുഷ്ദ റഹ്മാനും ഗായിക അലീഷ തോമസിനും നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പിതാവിന്റെ പാതയിലൂടെയാണ് റഹ്‌മാന്റെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ സഞ്ചരിക്കുന്നത്. അമേരിക്കന്‍ മ്യൂസിക് ബാന്റായ ജോഷ്വാ ത്രീ ടൂറിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന സംഗീത സദസ്സില്‍ റഹ്‌മാനോടൊപ്പം മക്കളായ ഖദീജയും റഹീമയും പങ്കെടുത്തിരുന്നു.

View post on Instagram

അഹിംസ എന്നായിരുന്നു സംഗീത സദസ്സിന്റെ പേര്. മണിരത്‍നം സംവിധാനം ചെയ്ത ദുൽഖർ ചിത്രം ഒ കെ കണ്‍മണി എന്ന ചിത്രത്തിലൂടെ റഹ്‌മാന്റെ മകന്‍ എ ആര്‍ അമീന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

View post on Instagram