കൂലി ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും.

ജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ മൂന്നാം ​ഗാനമായ പവർഹൗസ് ​റിലീസ് ചെയ്തു. അനിരുദ്ധ് സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്. അറിവും അനിരുദ്ധും ചേർന്നാണ് ഈ പവർപാക് ​ഗാനം ആലപിച്ചിരിക്കുന്നതും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും.

നേരത്തെ പുറത്തിറങ്ങിയ കൂലിയിലെ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രത്യേകിച്ച് മോണിക്ക സോംഗ്. പൂജാ ഹെഗ്ഡെയ്ക്ക് ഒപ്പം തകര്‍ത്താടിയ സൗബിന്‍ ഷാഹിറിന് പ്രശംസയും ഏറെ ആയിരുന്നു. രജനികാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട്, എന്നിവർ അഭിനയിക്കുന്നുണ്ട്. 

ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിലും കൂലി ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്താണ് കൂലിയുടെ സ്ഥാനം. 

Powerhouse - Official Lyric Video | Coolie | Superstar Rajinikanth | Sun Pictures | Lokesh | Anirudh

രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. ടി ജെ ജ്ഞാനവേല്‍ ആയിരുന്നു സംവിധാനം. ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്