ശശി സംവിധാനം ചെയ്ത് വിജയ് ആന്‍റണി, സ്വാസിക എന്നിവര്‍ അഭിനയിച്ച 'നൂറു സാമി' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

വിജയ് ആന്‍റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശശി രചനയും സംവിധാനവും നിര്‍വ്വഹിച്ച നൂറു സാമി എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ദൂര മേഘം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന്‍ ആണ്. ബാലാജി ശ്രീറാം ആണ് സംഗീത സംവിധാനം. അനുരാഗ് കുല്‍ക്കര്‍ണിയും ദരിണി ഹരിഹരനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജൂണ്‍ 19 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 2016 ലെ ഹിറ്റ് ചിത്രം ‘പിച്ചൈക്കാരനു’ ശേഷം വിജയ് ആന്റണിയും സംവിധായകൻ ശശിയും ഒന്നിച്ച ചിത്രമാണ് ‘നൂറു സാമി’.

തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ‘നൂറുസാമി’യിലെ സെൽവി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കാൻ സ്വാസികയ്ക്ക് സാധിച്ചു. സ്വാസികയെക്കൂടാതെ ലിജോ മോളും കരുണാസും അജയ് ദിഷനും ചിത്രത്തിലുണ്ട്. ശക്തി, കാവ്യ അനില്‍, ബാലാജി ശക്തിവേല്‍, അരുള്‍ദോസ്, മുനീഷ്കാന്ത്, പദിനി കുമാര്‍, ജെന്‍സണ്‍ ദിവാകര്‍, ബക്ക്സ്, വിനോദിനി, താമരൈ, കോടാങ്കി വടിവേലു, മുത്തുഅളഗി, ശാരദ, സബിത റോയ്, അഭിനയ, മൂര്‍ത്തി, സുബ്രഹ്‍മണ്യ ശിവ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഈ മാസം 7-ാം തീയതിയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. അമ്മ– മകൻ ബന്ധത്തിന്റെ വൈകാരികത പറയുന്ന ചിത്രം കൂടിയാണ് നൂറുസാമി. വിധവയായ അമ്മയായാണ് സ്വാസിക ചിത്രത്തിലെത്തിയത്. വിജയ് ആന്റണി പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചത്. എസ് ബി ദർശൻ കിർലോഷ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഹാരിഷ് യുവരാജും നിർവ്വഹിച്ചിരിക്കുന്നു.

നേരത്തെ ലബ്ബര്‍ പന്ത് എന്ന സ്വാസികയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 2024 ൽ ആയിരുന്നു റിലീസ് ചെയ്തത്. ഈ വർഷം റിലീസ് ചെയ്ത സൂര്യ ചിത്രം കറുപ്പിൽ പ്രധാന വേഷത്തിൽ സ്വാസിക എത്തിയിരുന്നു. ആര്‍ജെ ബാലാജി അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തിന്‍റെ നെഗറ്റീവ് ഷെയ്ഡുള്ള അസിസ്റ്റന്‍റ് ആയിരുന്നു സ്വാസികയുടെ വേഷം.

Reengara - Video Song | Nooru Sami | Vijay Antony | Swasika | Ajay | Kavya | Balaji Sriram | Sasi