വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം

വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സബാഷ് ചന്ദ്രബോസ്' (Sabash Chandrabose) എന്ന ചിത്രത്തിലെ ഗാനമെത്തി. 'നീയെന്‍റെ കാമുകി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. 

വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് സ്‍നേഹ പിളിയേരി ആണ്. ജോണി ആന്‍റണി, കോട്ടയം രമേശ്, ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി എന്നിവരും അഭിനയിച്ചിരിക്കുന്നു. ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്‍റണി, കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, കൊറിയോഗ്രഫി സ്പ്രിംഗ്, ആക്ഷന്‍ ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, പിആര്‍ഒ വാഴൂര്‍ ജോസ്.