Asianet News MalayalamAsianet News Malayalam

സോനു നിഗത്തിന്‍റെ അച്ഛന്‍റെ വീട്ടില്‍ നിന്നും 72 ലക്ഷം മോഷണം പോയി; പ്രതി പിടിയില്‍

ജോഗ്സ്വാരിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഷിവാര പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

Sacked driver held for Rs 72 lakh theft at Sonu Nigams home vvk
Author
First Published Mar 25, 2023, 6:03 PM IST

മുംബൈ: ഗായകന്‍ സോനു നിഗത്തിന്‍റെ അച്ഛന്‍റെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ചയാള്‍ പിടിയില്‍. സോനു നിഗത്തിന്‍റെ പിതാവ് അഗം കുമാറിന്‍റെ മുംബൈയിലെ വെസ്റ്റ് അന്ധേരിയിലെ ഫ്ലാറ്റില്‍ നിന്നും 72 ലക്ഷം മോഷ്ടിച്ച ഇദ്ദേഹത്തിന്‍റെ മുന്‍ ഡ്രൈവറെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റഹ്മാന്‍ എന്ന് വിളിക്കുന്ന റംസാന്‍  മുജ്ജ്വര്‍ എന്ന 30 കാരനാണ് പിടിയിലായത് എന്നാണ് പൊലീസ് പറയുന്നത്.

ജോഗ്സ്വാരിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഷിവാര പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ഒടുവില്‍ 70.7 ലക്ഷം രൂപ ഇയാളുടെ വീട്ടിലെ ഒരു കബോര്‍ഡില്‍ നിന്നും വെള്ളിയാഴ്ച കണ്ടെത്തി. എട്ടുമാസമായി ഇയാള്‍ മോഷണം ആസൂത്രണം ചെയ്യുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതിന് അവസരം ലഭിച്ചില്ല.

ഒടുവില്‍ ഫ്ലാറ്റിന്‍റെ കള്ളതാക്കോല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഫ്ലാറ്റില്‍ നിന്നും ഫണം കവര്‍ന്നത് എന്നാണ് പൊലീസ് പറയുന്നത്. സോനു നിഗത്തിന്‍റെ പിതാവിന് വേണ്ടി അദ്ദേഹത്തിന്‍റെ സഹോദരി നിഖിതയാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്‍റെ പിതാവ് ഫ്ലാറ്റിലെ ലോക്കര്‍ തുറന്നപ്പോള്‍ അതില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടുവെന്നാണ് പരാതിയില്‍ പറഞ്ഞത്. ഒപ്പം വീട്ടില്‍ ആരെങ്കിലും അതിക്രമിച്ച് കടന്നതായി അറിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന്  ഓഷിവാര പൊലീസ് വീടുമായി അടുത്ത് ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റംസാന്‍  മുജ്ജ്വറിനെ സംശയിച്ചതും അറസ്റ്റ് ചെയ്തതും. 

പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ബുദ്ധപ്രതിമ കാണാതായി, ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കേസ്

കരീന കപൂറും തബുവും ക്രിതി സാനോണും ഒന്നിക്കുന്ന 'ദ ക്ര്യൂ' തുടങ്ങി

Follow Us:
Download App:
  • android
  • ios