തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഇത്രയധികം കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം സലാറിനെപ്പോലെ മറ്റൊന്നില്ല. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ഈ വന്‍ പ്രീ റിലീസ് ഹൈപ്പിന് കാരണം. കെജിഎഫിന് മുന്‍പേ പ്രശാന്ത് നീലിന്‍റെ മനസിലുണ്ടായിരുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നാളെ തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന കാര്യമാണ്. ഇപ്പോഴിതാ റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്. പ്രതികാരമോ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് രവി ബസ്‍രൂര്‍ ആണ്. സംഗീതം രാജീവ് ഗോവിന്ദന്‍. കുട്ടികളുടെ മൂന്ന് സംഘങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ ടി എൽ വെങ്കടചലപതി, ആക്ഷൻ അൻമ്പറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്കർ, എഡിറ്റർ ഉജ്വൽ കുൽകർണി, വി എഫ് എക്സ് രാഖവ് തമ്മ റെഡ്‌ഡി.

ALSO READ : കാണാന്‍ കാത്തിരുന്ന ആ ക്ലാസ് മോഹന്‍ലാല്‍; 'നേര്' റിവ്യൂ

Prathikaramo (Malayalam)- Salaar | Prabhas | Prithviraj | Prashanth Neel| Ravi Basrur| Hombale Films