തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളിലും ചിത്രം എത്തും

ഏഴ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന 3ഡി ചിത്രം സാല്‍മണിലെ (Salmon 3D) ഗാനം സിനിമ പുറത്തിറങ്ങും മുന്‍പേ സൂപ്പര്‍ ഹിറ്റ്. കാതല്‍ എന്‍ കവിയേ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് സിദ് ശ്രീറാം ആണ്. വിജയ് യേശുദാസ് നായകനാവുന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തിന്‍റെ ജന്മദിനമായ മാര്‍ച്ച് 23നാണ് ലഹിരി യൂട്യൂബ് ചാനലിലൂടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. അഞ്ച് മില്യണിലധികം കാഴ്ചകളാണ് ഗാനം ഇതുവരെ നേടിയിരിക്കുന്നത്. ഈ സന്തോഷം ലുലു മാരിയറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അണിയറക്കാര്‍ പങ്കുവച്ചു. സദസ്സിനു മുമ്പാകെ സാല്‍മണിന്റെ ട്രെയിലറും പുറത്തിറക്കി. 

സംവിധായകന്‍ സലാം ബാപ്പു, ഡോ. രജിത് കുമാര്‍, നടന്‍ കൈലാഷ്, ഫാഷന്‍ ഡിസൈനര്‍ ദാലു കൃഷ്ണദാസ്, സുരേഷ് ഇന്‍സ്‌പെയര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. അഭിനേതാക്കളായ വിജയ് യേശുദാസ്, രാജീവ് ഗോവിന്ദ പിള്ള, നേഹ സക്‌സേന, പ്രേമി വിശ്വനാഥ്, ബേബി ദേവനന്ദ, ഇബ്രാഹിം കുട്ടി, ഷിയാസ് കരീം, ബഷീര്‍ ബഷി, ഡോ. സജിമോന്‍ പാറയില്‍, ഷിനി അമ്പലത്തൊടി, സംഗീത പോള്‍, അലിം സിയാന്‍, ഹെന ദീപു എന്നിവരെയും മറ്റ് അണിയറപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

ALSO READ : ട്രെയ്‍ലറിലെ അടി ഒറിജിനല്‍! തല്ലുമാല ബിഹൈന്‍ഡ് ദ് സീന്‍ പങ്കുവച്ച് ടൊവിനോ

തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണ്‍ 3ഡി ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചലച്ചിത്രമാണ്. എംജെഎസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 20 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Kaadhal En Kaviye - Lyrical | Salmon 3D | Sid Sriram | Vijay Yesudas, Jonita Doda | Sreejith Edavana