സന്തോഷ് വർമ്മയുടെ വരികൾ

യൊഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. സന്തോഷ് വർമ്മയുടെ വരികൾക്ക് ഫോർ മ്യൂസിക്സ് സംഗീതം പകർന്ന് അന്തോണി ദാസൻ ആലപിച്ച പുണ്യ പുസ്തകമേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 

സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 
കഥ തിരക്കഥ സംഭാഷണം എഡിജെ, രവീഷ് നാഥ്, സി പി ശിവൻ, ഛായാഗ്രഹണം സതീഷ് കുറുപ്പ്, ഗാനരചന സന്തോഷ് വർമ്മ, ജിസ് ജോയ്, ടിറ്റോ പി തങ്കച്ചൻ, സംഗീതം ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ആർട്ട് ഡയറക്ടർ വിനോദ് പട്ടണക്കാടൻ, മേക്കപ്പ് വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ് ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ റെനീത്, സക്കീർ ഹുസൈൻ, റനിത് രാജ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ നിതീഷ് ഗോപൻ, ഓഡിയോഗ്രാഫി തപസ് നായ്ക്, സ്റ്റിൽസ് സിനറ്റ് സേവ്യർ, പരസ്യകല യെല്ലോ ടൂത്ത്, ഡിസ്ട്രിബ്യൂഷൻ ഹെഡ് പ്രദീപ് മേനോൻ,
പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ഷെയ്‍ന്‍ നിഗത്തിനൊപ്പം മഹിമ നമ്പ്യാര്‍; 'ലിറ്റില്‍ ഹാര്‍ട്‍സ്' ട്രെയ്‍ലര്‍

Punya Pusthakame | Samadhana Pusthakam | 4 Musics | Santhosh Varma | Anthony Dasan | Raveesh Nath