Asianet News MalayalamAsianet News Malayalam

'എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നി': മഞ്ജു വാര്യരെ കുറിച്ച് രാധിക

മഞ്ജു വാര്യരോട് തനിക്കുള്ള ആരാധനയെ കുറിച്ചാണ് രാധികയുടെ പോസ്റ്റ്. 

actress radhika instagram post about manju warrier
Author
First Published Jan 18, 2023, 6:22 PM IST

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് രാധിക. ചിത്രത്തിലെ റസിയ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നിലവിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ എന്ന ചിത്രത്തിലാണ് രാധിക അഭിനയിച്ചിരിക്കുന്നത്. ജനുവരി 20ന് ചിത്രം തിയറ്ററിൽ എത്താനിരിക്കെ രാധിക പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മഞ്ജു വാര്യരോട് തനിക്കുള്ള ആരാധനയെ കുറിച്ചാണ് രാധികയുടെ പോസ്റ്റ്. 

സിനിമയിൽ വന്നപ്പോൾ തനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയ നടിമാരിൽ ഒരാളാണ് മ‍ഞ്ജു വാര്യരെന്നും ഒരുമിച്ച് അഭിനയിക്കാൻ അവസരം നൽകിയ ആയിഷ ടീമിന് നന്ദിയെന്നും രാധിക കുറിക്കുന്നു. 

രാധികയുടെ വാക്കുകൾ ഇങ്ങനെ

മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ 'അമ്മയാണ് മാഗസിൻ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് 'അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു. ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള actorsൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല.

ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 - 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ… “അയച്ചു തരാം”എന്ന് പറഞ്ഞു photom പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്. ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ…

ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും 'എന്റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു. ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ crew നും സ്നേഹം നിറഞ്ഞ നന്ദി.

അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി; രോഷം അടക്കി നടി, പിന്നാലെ മാപ്പ്- വീഡിയോ 

Follow Us:
Download App:
  • android
  • ios