സംവിധാനം പരശുറാം

ഒരു മഹേഷ് ബാബു (Mahesh Babu) ചിത്രം തിയറ്ററുകളിലെത്തിയിട്ട് രണ്ട് വര്‍ഷത്തിനുമേല്‍ ആവുന്നു. അനില്‍ രവിപ്പുഡിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ കോമഡി ചിത്രം സരിലേറു നീകേവ്വറുവാണ് അവസാന ചിത്രം. 2020 ജനുവരി 11ന് തിയറ്ററുകളിലെത്തിയ ഈ ചിത്രം വലിയ വിജയവുമായിരുന്നു. ഇപ്പോഴിതാ വലിയ ഇടവേളയ്ക്കു ശേഷം തങ്ങളുടെ പ്രിയതാരത്തിന്‍റെ പുതിയ ചിത്രം സര്‍ക്കാരു വാരി പാട്ട (Sarkaru Vaari Paata) തിയറ്ററുകളിലെത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് മഹേഷ് ബാബു ആരാധകര്‍. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് മാറ്റേണ്ടിവന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി ഏപ്രില്‍ 1 ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു സോംഗ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'കലാവതി' എന്ന ഗാനത്തിന്‍റെ പ്രൊമോ വീഡിയോയാണ് അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അനന്ദ ശ്രീറാമിന്‍റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സിദ് ശ്രീറാമാണ് പാട്ട് പാടിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. നായികാനായകന്മാരാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകര്‍ക്കുള്ള വാലന്‍റൈന്‍ ദിന സമ്മാനമായി 14ന് മുഴുവന്‍ ഗാനം പുറത്തെത്തും.

പരശുറാം പെട്‍ല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മധിയാണ്. മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്, 14 റീല്‍സ് പ്ലസ് എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, റാം അചന്ദ, ഗോപി അചന്ദ എന്നിവരാണ് നിര്‍മ്മാണം. സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

YouTube video player