Asianet News MalayalamAsianet News Malayalam

തിരിച്ചെത്തിയ സംവൃത, ഒപ്പം ബിജു മേനോന്‍; ഹിറ്റ് ചാര്‍ട്ടുകളിലേക്ക് ഒരു ഗാനം

സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്ത്. കെ എസ് ഹരി ശങ്കറാണ് പാടിയിരിക്കുന്നത്. ചിത്രം 12ന് തീയേറ്ററുകളിലെത്തും.
 

Sathyam Paranja Viswasikkuvo Video Song Ambaram
Author
Thiruvananthapuram, First Published Jul 8, 2019, 11:25 PM IST

മലയാളികളുടെ പ്രിയ അഭിനേത്രി സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. 'ഒരു വടക്കന്‍ സെല്‍ഫി'ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂര്‍ ആണ്. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി.

'അംബരം പൂത്തപോലെ' എന്നാരംഭിക്കുന്ന ഗാനം കേള്‍വിയില്‍ പുതുമ പകരുന്ന ഒന്നാണ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്ത്. കെ എസ് ഹരി ശങ്കറാണ് പാടിയിരിക്കുന്നത്. ചിത്രം 12ന് തീയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios