ദിലീഷ് പോത്തൻ, ജോണി ആൻറണി, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നു

ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് സത്യത്തിൽ സംഭവിച്ചത്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കാവാലം നാരായണ പണിക്കരുടെ രചനയിൽ കാവാലം ശ്രീകുമാർ ഈണം നൽകി ആലപിച്ച കർക്കിടക കാക്കച്ചിറകിൽ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. കാവാലത്തിൻ്റെ എട്ടാം വർഷത്തിലെ ഓർമ്മ ദിനത്തിൽ ഈ പാട്ട് എത്തുന്നുയെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. 

നാടകം പോലെ തന്നെ ശ്രദ്ധേയമാണ് കാവാലത്തിൻ്റെ നാടൻ പാട്ടുകളും. ഒപ്പം അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി സിനിമഗാനങ്ങളും ജനപ്രീതി നേടിയവയാണ്. കാവാലം ശ്രീകുമാറിനോടൊപ്പം കുട്ടികളും പാടിയിട്ടുണ്ട്. ഗായകൻ ഉണ്ണിമേനോന്റെ മകൻ ആകാശ് മേനോൻ കുട്ടികൾക്കൊപ്പം ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. മഞ്ജു വാര്യരാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടത്. 

ദിലീഷ് പോത്തൻ, ജോണി ആൻറണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ജി സുരേഷ് കുമാർ, ബൈജു എഴുപുന്ന, കലാഭവൻ റഹ്‍മാന്‍, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ഭാസ്കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പി ആർ എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിർവ്വഹിക്കുന്നു. കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ സുനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ അമ്പിളി കോട്ടയം, കല കെ കൃഷ്ണൻകുട്ടി, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ശിവൻ മലയാറ്റൂർ, പരസ്യകല ആർട്ടോകാർപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി, ബിജിഎം മധു പോൾ, വിഎഫ്എക്സ് അജീഷ് പി തോമസ്, നൃത്ത സംവിധാനം ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സംഘട്ടനം അഷറഫ് ഗുരുക്കൾ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

Karkkidaka Kaakkachirakil | Sathyathil Sambhavichathu | Kavalam NarayanaPanicker | Kavalam Sreekumar